സംസ്ഥാനത്ത് കാലവര്‍ഷം നേരത്തേ എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും ഞായറാഴ്ചയോടെ കാലവര്‍ഷമെത്തുമെന്നാണ് സൂചന.ഈ സാഹചര്യത്തില്‍ 25നു മുമ്ബുതന്നെ മഴ ആരംഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധന്‍ രാജീവ് എരിക്കുളം പറഞ്ഞു.സാധാരണ ജൂണ്‍ ആദ്യമാണ് കാലവര്‍ഷം ആരംഭിക്കുന്നത്. ഇക്കുറി ഇത് നേരത്തേയാകും. തെക്കന്‍ കേരളത്തില്‍ കുറവ് മഴയ്ക്കാണ് സാധ്യത. വടക്കന്‍ കേരളത്തില്‍ സാധാരണ മഴ കിട്ടും. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ നിലവില്‍ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ സാധാരണ മഴ(1718.8 മില്ലീ മീറ്റര്‍) ലഭിച്ചിരുന്നു. വേനലില്‍ അധിക മഴകിട്ടി. 69 ശതമാനം. അതേസമയം,ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍വരെ 109 ശതമാനമായിരുന്നു അധിക മഴ. 491.6 കിട്ടേണ്ടിടത്ത് 1026.3 മില്ലീ മീറ്റര്‍.
മഞ്ഞ അലര്‍ട്ട് തിങ്കള്‍വരെ ഇടിയോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. വെള്ളി എറണാകുളം, ഇടുക്കി ജില്ലകളിലും ശനി ഇടുക്കിയിലും ഞായര്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ അസാനി ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് ന്യൂനമര്‍ദമായി മാറി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തത്തിന് തടസ്സമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ മീന്‍പിടിത്തം പാടില്ല.
Post a Comment