കൊടുവള്ളിയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

കൊടുവള്ളി: കോഴിക്കോട് കരുവന്‍ പൊയില്‍ മാതോലത്തും കടവില്‍ കുട്ടികള്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക് (9) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീനെ (8) ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് വൈകിട്ട് 5നാണ് സംഭവം.

Post a Comment

Previous Post Next Post