സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായ രണ്ടാം 100 ദിന പരിപാടിയില്‍ ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ച 20,808 വീടുകളുടെ പൂര്‍ത്തീകരണ
പ്രഖ്യാപനവും താക്കോല്‍ ദാനവും ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലയില്‍ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡിലാണ് പരിപാടി.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടെ താക്കോല്‍ ദാനവും അതേസമയം തന്നെ അതത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നടക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Post a Comment