ഉള്ള്യേരിയില്‍ കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതത്തിൽ കടന്നു കളഞ്ഞ ലോറി ബാലുശ്ശേരി പോലീസ് പിടികൂടി.
ലോറി ഡ്രൈവര്‍ കോരങ്ങാട് സ്വദേശി ഹുനൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയില്‍ ആയിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികർ നാറാത്ത് സ്വദേശികളായ കോയ, രവീന്ദ്രന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയില്‍ പോയ ലോറി പിന്തുടര്‍ന്ന് പിടിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് പൊലീസ് ഇടപെട്ട് പ്രതിയേയും വാഹനത്തേയും പിടികൂടി കസ്റ്റഡിയിലെടുത്തത്.
Post a Comment