കോഴിക്കോട സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിന് സമീപം നടന്ന കവര്‍ച്ചക്കേസില്‍ യുവാവ് അറസ്റ്റില്‍. മാനാഞ്ചിറ ഗവ.ടി.ടി.ഐ (മെന്‍) സ്കൂളിലെ വാതില്‍ പൊളിച്ച് ആറ് ലാപ്ടോപ്പും 3800 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ് പിടിയിലായത്.
തൃശൂര്‍ ചാഴൂര്‍ വട്ടപ്പറമ്പിൽ വി.ആര്‍. വിഷ്ണുവാണ് (25) അറസ്റ്റിലായത്. മാര്‍ച്ച് 10നായിരുന്നു മോഷണം.കസബ പൊലീസാണ് കേസ് അന്വേഷിച്ചത്.
ഒന്നര ലക്ഷം രൂപയുടെ ലാപ്ടോപ് നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. കമീഷണറുടെ ഓഫിസിന് സമീപത്തെ കവര്‍ച്ച പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post a Comment