സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട് കല്ലായിലും നാട്ടുകാരുടെ പ്രതിഷേധം ശക്തം. വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉന്തും തള്ളും നടന്നതിനെ തുടർന്ന് സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
കോഴിക്കോട് ജില്ലയില്‍ കെ റെയില്‍ കല്ലിടലിനിടെയുണ്ടാകുന്ന എറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്.
വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.
മുദ്രാവാക്യവിളികളുമായി നാട്ടുകാര്‍ വഴിതടഞ്ഞ് പ്രതിഷേധിക്കുകയാണ്. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ ഇന്നും വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരി മാടപ്പള്ളിയില്‍ ഹര്‍ത്താലിന്റെ ഭാഗമായി വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.
Post a Comment