പുതിയ റോഡുകളുടെ സാധ്യതകൾ പരിശോധിച്ചാണ് വകുപ്പിന്റെ പ്രവർത്തനം- മന്ത്രി മുഹമ്മദ്‌ റിയാസ്



റോഡുകളുടെ  നവീകരണത്തിനും പരിപാലനത്തിനും പുറമേ പുതിയ റോഡുകളുടെ സാധ്യതകൾ കൂടി പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനമെന്ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്‌ റിയാസ്. കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ് പരിഷ്കരണ പ്രവൃത്തി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റെ പ്രവൃത്തി എത്രയും വേഗം ആരംഭിക്കാൻ ബന്ധപ്പെട്ട കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.  നിർമാണത്തിൽ പാളിച്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജില്ലയിലെ പ്രധാന റോഡുകളായ വടകര ലോകനാർകാവിനെയും പി.യു.സി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. 8.2 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. 4 ലക്ഷം രൂപ  ചെലവഴിച്ചാണ് പരിഷ്കരണം.

ചടങ്ങിൽ ഉത്തരമേഖലാ നിരത്ത് വിഭാഗം സൂപ്രണ്ട് എഞ്ചിനീയർ ഇ.ജി. വിശ്വപ്രകാശ്, നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയർ വി.കെ. ഹാഷിം, തോടന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ശ്രീലത,  തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സവിത മണക്കുനി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ബിജുള, ആയഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കാട്ടിൽ മൊയ്തു, പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. റീന, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post