പശ്ചാത്തല, കാർഷിക മേഖലകളിൽ മാറ്റത്തിന് വേഗത കൂട്ടുന്ന മലയോര ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഭൂരിപക്ഷം ജനതയും വസിക്കുന്ന മലയോര മേഖലയുടെ വികസനമാണ് മലയോര ഹൈവേ പൂർത്തിയാക്കുന്നതിലൂടെ കൈവരിക്കാനാകുക. മലയോര - തീരദേശ - നാഷണൽ ഹൈവേയും 2025 നുള്ളിൽ പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മുടിക്കലിൽ മലയോര ഹൈവേയുടെയും കുളങ്ങരത്ത് വിലങ്ങാട് റോഡ് പ്രവൃത്തിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കിഫ്ബിയിൽനിന്ന് 49.22 കോടി ചെലവഴിച്ചാണ് പുല്ലുവായ് - തൊട്ടിൽപ്പാലം മലയോര ഹൈവേയുടെ നിർമാണം.
കുളങ്ങരത്ത് നമ്പിയത്താംകുണ്ട് വാളൂക്ക് വിലങ്ങാട് റോഡ് പ്രവൃത്തിക്ക് 42.94 കോടി രൂപയും കിഫ്ബി വഴി അനുവദിച്ചു.
ചടങ്ങിൽ എംഎൽഎ ഇ.കെ വിജയൻ അധ്യക്ഷനായി. എസ് സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎ കെ. പി കുഞ്ഞമ്മദ് കുട്ടി ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.പി ചന്ദ്രി, കെ.പി വനജ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബാബു കാട്ടാളി, പി.ജി ജോർജ്ജ്, വി.വി മുഹമ്മദലി, ഒ.പി ഷിജിൽ, വി.കെ റീത്ത, വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.
Post a Comment