മലയാളിയുടെ ഇഷ്ട ഭക്ഷണങ്ങളില്‍ മുന്‍ നിരയിലാണ് പുട്ടിന്റെ സ്ഥാനം. പ്രഭാതഭക്ഷണങ്ങളെ കുറിച്ചൊരു ലിസ്റ്റിട്ടാല്‍ ഒരുപക്ഷേ ഒന്നാം സ്ഥാനം തന്നെ പുട്ടിനായിരിക്കും. എന്നുവെച്ച് എന്നും പുട്ടായാലോ ആർക്കായാലും മടുപ്പ് തോന്നുമല്ലോ, അങ്ങനെ എന്നും പുട്ട് തിന്നു മടുത്ത ഒരുമൂന്നാം ക്ലാസുകാരനാണ് പുട്ടിനോടുള്ള തന്റെ എതിർപ്പ് പ്രകടിപ്പിച്ചത്. പക്ഷേ കക്ഷി മറ്റെവിടേയുമല്ല ഉത്തരക്കടലാസിലാണ് പുട്ടു തിന്നുന്നതിലുള്ള തന്റെ വേദനയും എതിർപ്പും പങ്കുവെച്ചത്.
'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് പുട്ട് സ്ഥാനം പിടിച്ചത്. പറഞ്ഞ് പറഞ്ഞ് പുട്ട് ബന്ധങ്ങളെ തകര്‍ക്കും എന്നുവരെ പറഞ്ഞു കളഞ്ഞിരിക്കുകയാണ് ഈ മൂന്നാം ക്ലാസുകാരൻ.
'കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചു മിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറയുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഏതായാലും 'എക്‌സലന്റ്' എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്.
മുക്കം സ്വദേശിയായ ജെയിംസ് ജോസഫാണ് പുട്ടിന്റെ ഈ ശത്രു. ബംഗളൂരൂ എസ്.എഫ്.എസ് അക്കാദമി ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ വിദ്യാര്‍ഥിയാണ്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ് ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്. നടന്‍ ഉണ്ണി മുകുന്ദനടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കിട്ടിരുന്നു.
Post a Comment