മാവോയിസ്റ്റ് രൂപേഷിനെതിരെ കുറ്റ്യാടി,വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ; യുഎപിഎ കേസുകൾ ഹൈക്കോടതി റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

യു.എ.പി.എ ചുമത്തിയതിനെതിരെ രൂപേഷ് നല്‍കിയ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിച്ചു.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച്‌ 2013 ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും 2014 ല്‍ വളയം പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രൂപേഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. യു.എ.പി.എക്ക് പുറമെ രൂപേഷിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. ഇതാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയത്.

Post a Comment

Previous Post Next Post