മീഡിയവൺ ചാനലിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഷ്ട്ര സുരക്ഷയുടെ പേരിൽ കേന്ദ്ര സർക്കാരാണ് മീഡിയവണ്ണിന് വിലക്കേർപ്പെടുത്തിയിരുന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്തത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ ചാനലിന് മുമ്പുണ്ടായിരുന്നതു പോലെ പ്രവർത്തിക്കാമെന്ന്കോടതി ഉത്തരവിട്ടു. ചാനലിന് വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി വിലക്ക് സ്റ്റേ ചെയ്തത്.
ചാനലിന്റെ സംപ്രേക്ഷണ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമർപ്പിച്ച സ്പെഷ്യൽ ലീവ് ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
Post a Comment