വധഗൂഡാലോചന കേസ് : സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.കോഴിക്കോട്ടെ വീട്ടിൽവെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ദിലീപിന്റെ ഫോൺ രേഖകൾ നശിപ്പിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ സായ് ശങ്കറുടെ ഭാര്യയുടേതാണ്. സായി ശങ്കറിനെ കുറിച്ച് നിലവിൽ വിവരമില്ലെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്.

കേസിൽ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. കൊവിഡ് രോഗ ലക്ഷണം ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കൊവിഡ് പരിശോധനാഫലം ഹാജരാക്കിയില്ല.

അതേസമയം, ഹൈക്കോടതി നിർദ്ദേശ പ്രകാരം നാല് മൊബൈല്‍ ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. എന്നാൽ ഹൈക്കോടതിക്ക് കൈമാറുന്നതിന് മുമ്പ് ഈ ഫോണുകളിലെ രേഖകൾ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത് മൂംബൈയിലെ ലാബിൽ വെച്ചാണ്. മറ്റ് രണ്ടെണ്ണം സൈബർ വിദഗ്ദന്‍ സായ് ശങ്കറിന‍്റെ സഹായത്തോടെ കൊച്ചിയിൽ വച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം.

Post a Comment

Previous Post Next Post