ബലപ്രയോഗത്തിലൂടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് : റവന്യു മന്ത്രി

ബലപ്രയോഗത്തിലൂടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. റവന്യു ഉദ്യോഗസ്ഥർ ഒരു ഘട്ടത്തിലും ബലപ്രയോഗം നടത്തകിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്ന് മന്ത്രി പറഞ്ഞു.

പ്രതിഷേധവുമായി ഇപ്പോൾ രം​ഗത്തുള്ളത്ത് ജനമല്ലെന്നും സാധാരണ ജനം സിൽവ‍ർ ലൈൻ പദ്ധതിയെ തിരിച്ചറിയുകയും അതിനൊപ്പം നിൽക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു
സിൽവർ ലൈൻ പദ്ധതിക്കെതിരെ സംയുക്തസമരസമിതിയും ബിജെപിയും കോൺ​ഗ്രസും ഉയ‍ർത്തുന്ന പ്രതിഷേധങ്ങൾ മുഖ്യമന്ത്രി തള്ളിയിരുന്നു .

സിൽവ‍ർ ലൈൻ പദ്ധതിക്കായി എത്രത്തോളം റയിൽവേ ഭൂമി വേണമെന്നറിയാനുള്ള സർവേ പുരോഗമിക്കുകയാണ്. കെട്ടിടം നഷ്ടമാകുന്നവർക്ക് മികച്ച നഷ്ട പരിഹാരവും പുനരധിവാസവും നൽകും. സാമൂഹിക ആഘാത പഠനത്തിലൂടെ മാത്രമേ ആരുടൊയെക്കെ ഭൂമി നഷ്ടമാകൂവെന്നറിയാൻ സാധിക്കൂ. അലൈൻമെൻറ് കണ്ടെത്താനാണ് ലിഡാർ സർവേ നടത്തുന്നത്. അല്ലാതെ ഭൂമിയേറ്റെടുക്കാനുള്ള സർവേ അല്ല. സർവേക്ക് ശേഷം ഭൂമി നഷ്ടമാകുന്നവർക്ക് കൂടുതൽ സഹായധനവും മികച്ച പുനരധിവാസവും നൽകും.

യുഡിഎഫ് മുന്നോട്ട് വച്ച ഹൈസ്പീഡ് റെയിൽ പ്രായോഗികമല്ല. കേരളത്തിലെ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യം എന്ന് കണ്ടാണ് അർധ അതിവേ​ഗപ്പാത എന്ന ആശയത്തിലേക്ക് എത്തിയത്. സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്ഥിതികാനുമതി ആവശ്യമില്ല. പദ്ധതിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഒരാളേയും ദ്രോഹിച്ച് ഈ പദ്ധതി നടപ്പാക്കില്ല. ആരേയും കിടപ്പാടം ഇല്ലാത്തവരാക്കുകയുമില്ല. പദ്ധതിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ അനിശ്ചിതത്വം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post