രണ്ടാം പിണറായി സർക്കാറിൻ്റെ ആദ്യ സമ്പൂർണ്ണബജറ്റിൽ ബാലുശ്ശേരി മണ്ഡലത്തിൽ വൈവിധ്യമാർന്ന പദ്ധതികൾക്കാണ് സർക്കാർ ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുള്ളത്.
മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പൊതു സ്ഥലമുള്ള അങ്ങാടിയാണ് കൂട്ടാലിട അങ്ങാടി. പൊതുമരാമത്ത് റോഡിൻ്റെ ഇരുവശവും ,കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ ഭൂമിയും ഇവിടെ ലഭ്യമാണ്. ഈ ഭൂമി ഉപയോഗപ്പെടുത്തിയാണ് അങ്ങാടി സൗന്ദര്യ വൽക്കരണ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേരത്തെ തുടക്കം കുറിച്ചിട്ടുണ്ട്. ഈ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇതിൻ്റെ ഡിറ്റൈയ്ൽഡ് പ്രൊജക്ട് തയ്യാറാക്കുന്നത്. പാർക്കുകൾ, ഇരിപ്പിടങ്ങൾ, ഓപ്പൺ ജിം, ഓപ്പൺ ഓഡിറ്റോറിയം, പാത്ത് വെകൾ, വിശ്രമ ഇരിപ്പിടങ്ങൾ ,ലൈറ്റ്നിംങ് ഗാർഡനിംങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
1 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ ഈ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിവിധ സർക്കാർ ഏജൻസികളുടെയും, സ്പോൺസർമാരുടെയും ഫണ്ടുകൾ ഇതിനായി ലഭ്യമാക്കും.
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഇറിഗേഷൻ ഭൂമിയിലാണ് പൊതുപരിപാടികൾ നടത്തുന്നതിനായി ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കുക. ഇതിനായി 1 കോടി രൂപ ബജറ്റിൽ സർക്കാർ അനുവദിച്ചിട്ടുണ്ട്. നടുവണ്ണൂരിൻ്റെ ഹൃദയഭാഗത്തായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൽ സ്റ്റേജ്, ഗ്രീം റൂം ,മനോഹരമായ ഇരിപ്പിടങ്ങൾ, ഗാർഡനിംഗ് ,വിശ്രമ കേന്ദ്രങ്ങൾ, ലൈറ്റനിംങ് തുടങ്ങിയവ ഉണ്ടാവും. ഗ്രാമ പഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
സംസ്ഥാന ബാജറ്റിൽ 2 കോടി രൂപ അനുവദിച്ച മണ്ഡലത്തിലെ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി നിരവധി അവാർഡുകൾ നേടിയ ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് സൗകര്യപ്രദമായ കെട്ടിടം വേണമെന്ന ദീർഘകാലത്തെ ആവശ്യമാണ് ഈ ബജറ്റിലൂടെ യാഥാർത്ഥ്യമാവുന്നത്.
എകരൂൽ കാക്കൂർ റോഡ് ആധുനിക രീതിയിൽ ബി.എം & ബി.സി ചെയ്ത് നവീകരിക്കുന്നതിന് 3 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചിട്ടുണ്ട്.
ഒരു ബൈപ്പാസ് റോഡായി മാറ്റാൻ കഴിയുന്ന റോഡാണ് മുണ്ടോത്ത് -കിഴക്കോട്ട് കടവ് -തെരുവത്ത കടവ് റോഡ്. ദീർഘകാലമായി പ്രസ്തുത റോഡ് നവീകരിക്കുന്നതിന് ആവശ്യമുയർന്നിരുന്നു. ആദ്യഘട്ടം നവീകരണത്തിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇവ കൂടാതെ പത്തോളം പൊതുമരാമത്ത് റോഡുകൾക്കും ,കരുവാറ്റക്കടവ് പാലത്തിനും ടോക്കൺ തുക ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. AllMS വരുന്നതിൻ്റെ സാധ്യത പരിഗണിച്ച് മണ്ഡലത്തിലെ എല്ലാ റേഡുകളും നവീകരിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി വരികയാണ്.
നടുവണ്ണൂർ - വാകയാട് - മഞ്ഞപ്പാലം - വട്ടോളി ബസാർ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി വർദ്ധിപ്പിച്ച് ഒരു ബൈപ്പാസ് റോഡാക്കി മാറ്റാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Post a Comment