കൂട്ടാലിട അങ്ങാടി സൗന്ദര്യ വൽക്കരണം; ഒരു കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൂട്ടാലിട അങ്ങാടി സൗന്ദര്യ വൽക്കരണത്തിനായി ഒരു കോടി രൂപയാണ്  സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് റോഡിൻ്റെ ഇരുവശവും, കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ ഭൂമിയും ഇവിടെ ലഭ്യമാണ്. അതിനാൽ ഈ ഭൂമി ഉപയോഗപ്പെടുത്തിയാണ് അങ്ങാടി സൗന്ദര്യ വൽക്കരണ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. 

 പാർക്കുകൾ, ഇരിപ്പിടങ്ങൾ, ഓപ്പൺ ജിം, ഓപ്പൺ ഓഡിറ്റോറിയം, പാത്ത് വെകൾ, വിശ്രമ ഇരിപ്പിടങ്ങൾ ,ലൈറ്റ്നിംങ് ഗാർഡനിംങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇതിൻ്റെ ഡിറ്റൈയ്ൽഡ് പ്രൊജക്ട് തയ്യാറാക്കുന്നത്.

Post a Comment

Previous Post Next Post