ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി രാജ്യത്തെ സര്‍വമേഖലകളും സ്തംഭിച്ചപ്പോള്‍ നാടിന്റെ വികസനപാത ഒരുക്കുന്നവര്‍ പണിമുടക്കിയില്ല.
ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി നടക്കുന്ന അഴിയൂര്‍-വെങ്ങളം റീച്ചിലെ പ്രവൃത്തികളാണ് മുടങ്ങാതെ നടന്നത്. കരാറുകാരായ ഗുജറാത്തിലെ അഹ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പിന്റെ ഉപകരാറുകാരായ വഗാഡ് ഇന്‍ഫ്രാ പ്രോജക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡാണ് മേഖലയില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നത്.
മൂരാട് മുതല്‍ അയനിക്കാട് വരെ നടക്കുന്ന മണ്ണിടല്‍ ജോലികളും അതോടൊപ്പം കോണ്‍ക്രീറ്റ് ടാറിങ്, ഓവുചാലുകളുടെ പണി എന്നിവയെല്ലാം പണിമുടക്ക് ദിനത്തിലും മുടങ്ങാതെ നടന്നു. അയനിക്കാട് ഭാഗത്ത് റോഡിന്റെ ഒരുഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികളാരംഭിച്ചു.
അതിനിടയില്‍ രാവിലെ പയ്യോളി ടൗണില്‍ വെച്ച് നന്തിയിലെ പ്ലാന്‍റില്‍നിന്ന് ലോഡുമായി എത്തിയ വഗാഡ് കമ്പനിയുടെ ടിപ്പര്‍ ലോറി തടഞ്ഞുവെച്ചത് കാരണം വികസന പ്രവൃത്തികള്‍ അല്‍പനേരം തടസ്സപ്പെടുകയുണ്ടായി.
Post a Comment