മൂരാട് പാലത്തിലെ കുഴികളടച്ച് നാട്ടുകാർ

മൂരാട് പാലത്തിലെ കുഴികള്‍ക്ക് ഇനി മുതൽ താല്‍ക്കാലിക പരിഹാരം. പണിമുടക്ക് ദിനത്തില്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി പൊട്ടിപ്പൊളിഞ്ഞ പാലത്തിലെ കുഴികള്‍ കോണ്‍ക്രീറ്റ്ചെയ്ത് അടച്ചു. കോണ്‍ക്രീറ്റ് മിശ്രിതവും ഉപകരണങ്ങളും പാലോളിപ്പാലം-മൂരാട് ദേശീയപാതയുടെ ഉപ കരാറുകാരായ 'ഇ5 ഇന്‍ഫ്രാസ്ട്രക്ചര്‍' കമ്പനിയാണ് നല്‍കിയത്.

പാലത്തിന്റെ രണ്ടറ്റത്തും ദേശീയപാത വികസനപ്രവൃത്തികള്‍ നടക്കുന്നതുകാരണം പൊതുവെ വാഹനങ്ങള്‍ വേഗം കുറച്ചാണ് പോകുന്നത്. ഇതോടൊപ്പം പാലത്തില്‍ കുഴികള്‍കൂടിയായപ്പോള്‍ ഇതുവഴിയുള്ള യാത്രാദുരിതം ഇരട്ടിയായിരുന്നു. 

വടക്കെ വയലില്‍ രാമചന്ദ്രന്‍, ശോഭന്‍ മൂരാട്, പിടി. വിജയന്‍, കെ.എം. റിനീഷ്, രഞ്ജിത്, ലനീഷ് കയ്യില്‍, ഇബ്രാഹിം പാലയാട്ടുനട, പി.ടി. രമേശന്‍, ദിലീപ് മൂരാട്, കെ.എന്‍. നാരായണന്‍, വിവേക് മൂരാട്, പ്രമോദ് എടവലത്ത്, ഷിജു എന്നിവര്‍ കുഴിയടക്കലിന് നേതൃത്വം നല്‍കി. വൈകീട്ട് വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. കുഴികളടെച്ചങ്കിലും മഴ ശക്തമാകുമ്ബോള്‍ പാലം പൂര്‍വസ്ഥിതിയിലാകുമോയെന്ന ആശങ്കയുണ്ട്.

Post a Comment

Previous Post Next Post