കൊടുവള്ളിയിൽ 72 ലക്ഷം രൂപ ചെലവിൽ ഓവുചാൽ നവീകരണം ആരംഭിച്ചു

കൊടുവള്ളിയിൽ ദേശീയപാത വിഭാഗത്തിന്റെ ടൗണ്‍ വികസന പദ്ധതിയുടെ ഭാഗമായി ദേശീയപാത 766ല്‍ ടൗണില്‍ നടപ്പാതയുടെ നവീകരണവും ഓവുചാല്‍ നിര്‍മാണവും ആരംഭിച്ചു.

ദേശീയപാത വിഭാഗം 72 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തികള്‍. ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തുനിന്നാരംഭിച്ച്‌ യതീംഖാന വരെയുള്ള ഭാഗത്താണ് നവീകരണ പ്രവൃത്തി നടക്കുന്നത്.

ബസ് സ്റ്റാന്‍ഡ് മുന്‍വശം മുതല്‍ ബസ് സ്റ്റാന്‍ഡ് പരിസരം വരെ റോഡിന്റെ വശങ്ങളിലെ നടപ്പാതയോടു ചേര്‍ത്ത് ടാറിങ് ഇല്ലാത്ത ഭാഗങ്ങളില്‍ ടാറിങ് പൂര്‍ത്തിയാക്കും.

ബസ് സ്റ്റാന്‍ഡ് മുതല്‍ യതീംഖാന വരെയുള്ള ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ മാറ്റി ഓവുചാല്‍ ക്രമീകരിക്കും. ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കും.

Post a Comment

Previous Post Next Post