ഡ്രൈവര്‍മാരെ വാഹനാപകട സാധ്യത മുന്‍കൂട്ടി അറിയിക്കാനും ആപ്പ് വരുന്നു.
ഡ്രൈവര്‍ക്കു ബ്ലാക്ക് സ്‌പോട്ടിനു മുന്‍പ് ജാഗ്രത നല്‍കുകയാണു ലക്ഷ്യം. സ്ഥിരം വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ (ആക്‌സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകള്‍) മുന്‍കൂട്ടി അറിയിക്കുന്ന സുരക്ഷാ മൊബൈല്‍ ആപ് മോട്ടര്‍ വാഹനവകുപ്പ് ഈ മാസം പുറത്തിറക്കും.
പൊതുമരാമത്ത് വകുപ്പ്, മോട്ടര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകള്‍പ്രകാരം ആകെ 248 ബ്ലാക്ക് സ്‌പോട്ടുകള്‍ സംസ്ഥാനത്തുണ്ട്. അപകടങ്ങളില്‍ 52 ശതമാനവും ദേശീയ പാതകളിലും എംസി റോഡിലുമാണ്. ഇവിടങ്ങളിലെ ബ്ലാക്ക് സ്‌പോട്ടുകള്‍ ആദ്യം ആപ്പില്‍ കൊണ്ടുവരും. ഇതിനു മുന്നോടിയായി പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ പതിവ് അപകട സ്ഥലങ്ങള്‍ ജിപിഎസ് ഉപയോഗിച്ച് കൃത്യമായി അടയാളപ്പെടുത്തി.
ബ്ലാക്ക് സ്‌പോട്ടുകളുടെ പരിസരങ്ങളില്‍ മോട്ടര്‍ വാഹന ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉണ്ടായിരിക്കണമെന്നാണു നിര്‍ദ്ദേശം.
Post a Comment