കക്കോടി ചെറുകുളത്ത് നിന്ന് കുന്ദമംഗലം വഴി ബേപ്പൂര്‍ വരെ 24 മീറ്റര്‍ വീതിയില്‍ പുതിയ റോഡ് നിര്‍മ്മിക്കുന്നതിനുള്ള സാദ്ധ്യതാപഠനം നാറ്റ്പാക് തുടക്കമിട്ടു.
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക് )വൈകാതെ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കക്കോടി ചെറുകുളത്ത് നിന്ന് തുടങ്ങി പാലത്ത്, കുമ്മങ്ങോട്ട്, പണ്ടാരപ്പറമ്പ്, കുന്ദമംഗലം, പെരിങ്ങളം, കുറ്റിക്കാട്ടൂര്‍, മുണ്ടുപാലം, പുത്തൂര്‍മഠം, പന്തീരാങ്കാവ്, ചെറുവണ്ണൂര്‍ വഴി ബേപ്പൂരില്‍ എത്തിച്ചേരുന്ന രീതിയിലാണ് നിര്‍ദ്ദിഷ്ട റോഡിന്റെ അലൈന്‍മെന്റ് തയ്യാറാക്കുന്നത്. ടൗണുകളെ ഒഴിവാക്കിയുള്ള മാറ്റങ്ങള്‍ അലൈന്‍മെന്റില്‍ വരുത്തണമെന്ന നിര്‍ദ്ദേശവും പരിഗണനയിലുള്ളതായി പി.ടി.എ റഹീം എം.എല്‍.എ വ്യക്തമാക്കി.
Post a Comment