കൊടുങ്ങല്ലൂർ എറിയാട് യുവതിയെ നടുറോഡിൽ വെട്ടിക്കൊന്ന യുവാവ് തൂങ്ങിമരിച്ചു. എറിയാട് സ്വദേശിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് റിൻസിയെന്ന യുവതിയെ മക്കളുടെ മുന്നിലിട്ടാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്.
റിൻസിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു റിയാസ്. വ്യാഴാഴ്ച രാത്രി സ്കൂട്ടറിൽ തുണിക്കട അടച്ച് വീട്ടിലേക്ക് പോകും വഴിയായിരുന്നു റിൻസിയെ റിയാസ് വെട്ടിയത്.വെട്ടേറ്റ് ചികിത്സയിലായിരുന്ന റിൻസി ഇന്നലെയാണ് മരിച്ചത്. കൊലപാതകത്തിനുശേഷം പൊലീസ് റിയാസിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് വീടിന് 500 മീറ്റർ അകലെ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
Post a Comment