വ്ളോഗർ റിഫാ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത ; അന്വേഷണമാവശ്യപ്പെട്ട് പിതാവ് കോഴിക്കോട് എസ് പിക്ക് പരാതി നൽകി

ബാലുശ്ശേരി സ്വദേശിനിയായ വ്ളോഗർ റിഫാ  മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത അന്വേഷണമാവശ്യപ്പെട്ട് പിതാവ് റഷീദ് കോഴിക്കോട് എസ്പിക്ക് പരാതി നൽകി.

ദുബായിയിലെ താമസസ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മാസം ഒന്നാം തിയ്യതി രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ളാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്. 

സോഷ്യൽ മീഡിയതാരമായ റിഫ മെഹ്നുവിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് പോലും സമൂഹമാധ്യമങ്ങളിൽ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post