നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാത്തതിനാൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ക്രൈംബ്രാഞ്ച് സമയം തേടി. പ്രതികളുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കണമെന്നും കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താൻ ഉണ്ടെന്നും അറിയിച്ചു.
ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മാർച്ച് ഒന്നു വരെയാണ് എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതി സമയം നൽകിയിരുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. അതേസമയം, വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി ആവശ്യപ്പെട്ട് വിചാരണക്കോടതിയും സുപ്രീംകോടതിയിലും അപേക്ഷ നൽകിയിട്ടുണ്ട്
Post a Comment