പഞ്ചായത്തിന്റെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മാസങ്ങള്‍ക്കു മുമ്പെടുത്ത തീരുമാനം മുന്നറിയിപ്പില്ലാതെ പൊലീസ് നടപ്പാക്കിയപ്പോള്‍ പിഴ ലഭിച്ചത് നിരവധി ബൈക്ക് യാത്രക്കാര്‍ക്ക്.
ടൗണിലെ ഏറ്റവും വീതിയുള്ള മരുതോങ്കര റോഡില്‍ പാര്‍ക്ക് ചെയ്ത മുഴുവന്‍ ബൈക്കുകള്‍ക്കും പിഴ ചുമത്തുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റിക്കര്‍ ഒട്ടിച്ചപ്പോള്‍ ആളുകള്‍ സംഘടിച്ച് ചോദ്യം ചെയ്തു. പാര്‍ക്ക് ചെയ്യാന്‍ സ്വകാര്യ സ്ഥലങ്ങളിലും പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലും പേ പാര്‍ക്കിങ് തുടങ്ങിയിരിക്കുകയാണെന്ന കാര്യം പഞ്ചായത്ത് ഭരണസമിതി ചൂണ്ടിക്കാണിച്ചു.
കുറ്റ്യാടി ടൗണില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി കോഴിക്കോട് റോഡില്‍ കെ.എം.സി ആശുപത്രി വരെയും മരുതോങ്കര റോഡില്‍ സിറാജുല്‍ഹുദാ പള്ളി വരെയും നാദാപുരം റോഡില്‍ ഫോറസ്റ്റ് ഓഫിസ് വരെയും വയനാട് റോഡില്‍ പെട്രോള്‍ പമ്പ് വരെയും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നാണ് സര്‍വകക്ഷികള്‍ നേരത്തെയെടുത്ത തീരുമാനമെന്നും പഞ്ചായത്ത് ഭരണസമിതി നേതൃത്വം പറഞ്ഞു.
അതിന്റെ ഭാഗമായി സര്‍വകക്ഷി സംഘം ടൗണില്‍ പരിശോധന നടത്തുകയും അനധികൃമായി പാര്‍ക്ക് ചെയ്ത സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു.
Post a Comment