അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിലെ ഹരിത കർമ്മസേനാ അംഗങ്ങളെ ആദരിച്ചു.


അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഹരിത്രമിത്ര കൂരാച്ചുണ്ട് പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ ഹരിത കർമ്മസേനാ അംഗങ്ങളെ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പോളികാരക്കട ഉപഹാരം നൽകി ആദരിക്കുന്നു ചടങ്ങിൽ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഗ്രീം വേമ്സ് (Greem worms)കമ്പനിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഹരിത മിത്ര പ്രൊജക്റ്റ് കോഡിനേറ്റർ ബിജി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. 

ആരോഗ്യ സ്റ്റാൻ ഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിമിലി ബിജു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ   ഡാർളി അബ്രഹാം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ OK. അമ്മദ് മെമ്പർമാരായ വിൻസി തോമസ്, ആൻ സമ്മ, ജെസി ജോസഫ് , സിനി ഷി ജോ, വിജയൻ കിഴക്കയിൽ മീത്തൽ പഞ്ചായത്ത് അസിറ്റന്റ് സെക്രട്ടറി ബിജു . VEO വിശ്വൻ ഹരിത കർമ്മസേന സെക്രട്ടറി ശ്യാമള എന്നിവർ സംസാരിച്ചു. ഹരിതകർന്മസേനാംഗങ്ങൾ കുടുംബശ്രീ അക്കൗണ്ടന്റ് ജസിത എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post