ചെങ്ങോട്ടുകാവ് തെങ്ങിന് തീപിടിച്ചു. ഇല്ലത്തു അസീസിന്റെ വീട്ടുപറമ്പിലെ തെങ്ങിനാണ് ഇന്ന് രാവിലെ 10 മണിയോടെ തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസ്സി:സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ യുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തുകയും തീ അണയ്ക്കുകയും ചെയ്തു.
തെങ്ങിൻറെ അടിഭാഗത്ത് ചപ്പുചവറുകൾ കത്തിച്ചതാണ് തെങ്ങിലേക്ക് തീ പടരാൻ കാരണം. സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ ശ്രീകാകാന്ത്, വി കെ ബിനീഷ് , നിധിപ്രസാദ് ഇഎം, കെ രാകേഷ് , ഹോം ഗാർഡ് സോമകുമാർ എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
Post a Comment