കൊയിലാണ്ടിയിൽ നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു ; 35 പേർക്ക് പരിക്ക്

കൊയിലാണ്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 ഓളം പേര്‍ക്ക് പരുക്കേറ്റു. 

മാഹി പൂഴിത്തല ഷനീന ടാക്കീസിനു സമീപം ഞായറാഴ്‌ച്ച രാവിലെ 8.30 നാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റവരെ പൊലിസും നാട്ടുകാരും ചേര്‍ന്ന് മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. അന്‍പത്തിയഞ്ചോളം വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മാഹി, ചോമ്പാല പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് മാഹി കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തക്കുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളി വഴിയും കണ്ണൂര്‍ നിന്ന് കോഴിക്കോട് വഴി പോകുന്ന വാഹനങ്ങളെ ചൊക്ലി വഴിയും പൊലിസ് വഴിതിരിച്ചു വിട്ടു.

Post a Comment

Previous Post Next Post