ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു.പ്രമേഹ രോഗമുള്ള ബിപിഎല്ലുകാരായ 118 പേർക്കാണ് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തത്.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.അജ്നഫ് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം ഷീല, ഷീബ ശ്രീധർ ,മെഡിക്കൽ ഓഫീസർ പി.ടി അനി , ഹെൽത്ത് ഇൻസ്‌പെക്ടർ ശശി എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു നന്ദി പറഞ്ഞു.
Post a Comment