ദേശീയ പണിമുടക്ക് കൊയിലാണ്ടിയിൽ ഹർത്താലിന് സമാനമായി തുടരുന്നു. സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടഞ്ഞു കിടക്കുകയാണ് .പെട്രോൾ പമ്പുകളും അടഞ്ഞുതന്നെ. വാഹന ഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്. പണിമുടക്കിന് ശേഷം സ്വകാര്യബസുകളും ദേശീയ പണിമുടക്കിൽ പങ്കാളികളായിട്ടുണ്ട്. കൂടാതെ ഓട്ടോ-ടാക്സി സർവീസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകളാണ് ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത്.
മണിക്കൂറാണ് പണിമുടക്ക്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.പാല്‍, പത്രം, ആശുപത്രി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെപണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ഡീസല്‍ വില വര്‍ധന ഉള്‍പ്പെടെ ഉള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞയാഴ്ച മത്സ്യ തൊഴിലാളികള്‍ രണ്ട് ദിവസം പണിമുടക്കിയിരുന്നു. ഇതിനാലാണ് മത്സ്യ മേഖലയില്‍ ദ്വിദിന പണിമുടക്ക് നടപ്പാക്കേണ്ടതില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചത്.
29 ന് വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.
Post a Comment