ബൈക്കിലെത്തി കഞ്ചാവ് വിതരണം കോഴിക്കോട് ഒരാൾ പിടിയിൽ

കോഴിക്കോട് നഗരത്തില്‍ വിവിധ ഭാഗങ്ങളിൽ ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലുള്‍പ്പെട്ട ഒരാള്‍ പിടിയിൽ. കൊളത്തറ കണ്ണാടികുളം റോഡിന് സമീപം വരിക്കോളി മജീദ് എന്ന് അറിയപ്പെടുന്ന ഇമ്പാല മജീദാണ് (55) പിടിയിലായത്. 300 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

കസബ പൊലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡായ ഡന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

വില്‍ക്കാനായി സൂക്ഷിച്ചിരുന്ന അന്‍പതോളം കഞ്ചാവ് പൊതികളും ഇയാളില്‍ നിന്നു കണ്ടെടുത്തു.500 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കിയാണ് സംഘം ഇത്തരം പൊതികള്‍ വില്പന നടത്തിയിരുന്നത്.

Post a Comment

Previous Post Next Post