ബസ് കാത്തിരിപ്പുകേന്ദ്രം നാടിന് സമര്‍പ്പിച്ചു

ചക്കിട്ടപാറയിലെ ബസ് കാത്തിരിപ്പുകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നാടിന് സമര്‍പ്പിച്ചു. 2021- 2022 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചത്. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ ബിന്ദു സജി, ബാബു കോഴിപ്പള്ളി, വി.സി സുനില്‍, സത്യന്‍ എടത്തില്‍, ഷീജ ഷെല്ലി, ജിഷ ഷിനത്ത് എന്നിവര്‍ സംസാരിച്ചു

Post a Comment

Previous Post Next Post