ദീർഘകാലമായി കിടപ്പിലായ തങ്ങളുടെ പ്രിയപ്പെട്ടവരെ സങ്കടങ്ങളേറെ ഉള്ളിലൊതുക്കി വർഷങ്ങളായി പരിചരിച്ചു വരൂന്ന വനിതകളെ അന്താരാഷ്ട്ര വനിതാദിനത്തിൽ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽചെന്ന് ആദരിച്ചു.നാലുചുവരുകൾക്കുള്ളിൽ വേദനയോടെ കഴിയുന്നവർക്ക് ആത്മവിശ്വാസത്തിന്റെ ദിവ്യചൈതന്യം പകർന്ന് ചേർത്ത്പിടിക്കുവാനും, അവരെ പ്രതീക്ഷകളുടെ ജീവിതവഴിയിലേക്ക് കൊണ്ടുവരാനും തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ച ഒൻപത് സഹോദരിമാരെയാണ് കൈൻഡ് ആദരിച്ചത്.
ആദരവിന് കൈൻഡ് ചെയർമാൻ കെ. പ്രഭാകരകുറുപ്പ് മാസ്റ്റർ , ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ, ഇടത്തിൽ ശിവൻമാസ്റ്റർ, ടി. എ സലാം, ശശി പാറോളി, രജിത കടവത്ത് വളപ്പിൽ, സാബിറ നടുക്കണ്ടി, ടി. വി അബ്ദുള്ള, പി. കെ സലാം എന്നിവർ നേതൃത്വം നൽകി.
Post a Comment