സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം ; കോഴിക്കോട് സ്വദേശി പിടിയിൽ

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍.

കോഴിക്കോട് ചാത്തമംഗലം ചുലൂര്‍ പുത്തന്‍പറമ്പത്ത് വീട്ടില്‍ വിനോദ്കുമാറാണ് അറസ്റ്റിലായത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച്‌ പെണ്‍കുട്ടിയെ ഇയാള്‍ വിവിധ ഇടങ്ങളിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

അസിസ്റ്റന്റ് ഡയറക്ടറാണെന്നും, സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് സിനിമയില്‍ അഭിനയിപ്പിക്കാന്‍ എന്ന പേരില്‍ വിവിധയിടങ്ങളില്‍ എത്തിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ മധുര കൊട്ടയാമ്പട്ടിയില്‍ നിന്നാണ് പിടികൂടിയത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിനോദ് കുമാര്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ഇയാളുടെ സഹായികളെ പറ്റിയും അന്വേഷണം നടക്കുകയാണെന്ന് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ സി കെ രാജേഷ് പറഞ്ഞു.

Post a Comment

Previous Post Next Post