തിരുവമ്പാടിയിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ

തിരുവമ്പാടിയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. അരീക്കോട് കാവന്നൂര്‍ കളത്തിങ്കല്‍ വീട്ടില്‍ അബ്ദുല്ലയെ (23)യാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവമ്പാടി എസ്.ഐ ഹാഷിമിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സീനിയര്‍ സി.പി.ഒമാരായ കെ.ടി. ജദീര്‍, കെ.എം. അനീസ്, കെ.കെ. ഷിനോജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ  14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post