നിര്‍ദിഷ്‌ട സില്‍വര്‍ലൈന്‍ പദ്ധതിക്കായി ജില്ലയില്‍ 9.8 കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയായി. 302 ഇടങ്ങളില്‍ അതിര്‍ത്തി നിര്‍ണയിച്ച് കല്ലിട്ടു.
കരുവന്‍തിരുത്തി, ചെറുവണ്ണൂര്‍, പന്നിയങ്കര വില്ലേജുകളിലാണ് അതിര്‍ത്തി നിര്‍ണയിച്ചത്. ജില്ലയില്‍ കണ്ണഞ്ചേരിമുതല്‍ എലത്തൂര്‍വരെ ഭൂമിക്കടിയിലൂടെയാണ് പദ്ധതി.
സാമൂഹികാഘാത പഠനത്തിനായുള്ള സ്ഥലനിര്‍ണയം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് പ്രതിഷേധം ഉണ്ടായതെന്നും നാട്ടുകാര്‍ നല്ല രീതിയില്‍ സഹകരിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാമൂഹികാഘാത പഠനത്തിനുശേഷം മാത്രമേ പദ്ധതി നിര്‍വഹണ നടപടികളിലേക്ക് കടക്കൂ. വരും ദിവസങ്ങളിലും സര്‍വേ തുടരും.
Post a Comment