മുൻ സാമ്പത്തിക വർഷം 8.5 ശതമാനം പലിശയാണ് നൽകിയത്. അംഗങ്ങളായ ആറുകോടിയോളം ജീവനക്കാർക്ക് പലിശ കുറക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്നും 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഭൂരിഭാഗം ജീവനക്കാർക്കും വിരമിക്കലിന് ശേഷം ചുരുങ്ങിയ പെൻഷൻ ആയ 1,000 രൂപയാണ് ലഭിക്കുന്നതെന്നും മന്ത്രി കത്തിൽ പറഞ്ഞു. സഞ്ചിത നിധിയായ 15 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ഉറപ്പിൽ ഉയർന്ന നിരക്കിൽ നിക്ഷേപം നടത്തി. ഇപിഎഫ്ഒയുടെ വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Post a Comment