ഹൈദരബാദ്: അജ്ഞാത നമ്പറിൽ നിന്ന് വന്ന വാട്സാപ്പ് വീഡിയോ കോൾ എടുത്തതിന് പിന്നാലെ യുവാവിന് നഷ്ടമായത് 55,000 രൂപ.നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് യുവാവിൽ നിന്ന് പണം തട്ടിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് അജ്ഞാത വ്യക്തിയിൽ നിന്ന് വീഡിയോ കോൾ വന്നത്, കോൾ എടുത്തപ്പോൾ ഒരു വീഡിയോ മാത്രമാണ് കണ്ടത്. പിന്നിട് പണം നൽകിയില്ലെങ്കിൽ മോർഫ് ചെയ്ത അശ്ലീല വീഡിയോ പങ്കുവെക്കുമെന്ന മേസേജ് ലഭിച്ചതായും യുവാവ് പറഞ്ഞു.
ഭയന്ന യുവാവ് ആദ്യം 5,000 രൂപ നൽകി, പിന്നീട് പ്രതികൾ 30,000 രൂപ ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും പണം ആവശ്യപ്പെട്ടു അപ്പോൾ 20,000 രൂപ നൽകി. തുടർന്നും പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post a Comment