കേരളാ പോലീസ് അസോസിയേഷൻ 37ാം ജില്ലാ സമ്മേളനം പേരാമ്പ്രയിൽ ; 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

കേരളാ പോലീസ് അസോസിയേഷൻ 37ാം ജില്ലാ സമ്മേളനം ഏപ്രിൽ 1, 2 തിയ്യതികളിലായി പേരാമ്പ്രയിൽ നടത്താൻ തീരുമാനമായേതോടെ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

കെപിഎ സംസ്ഥാന വൈസ് പ്രസിഡൻറ് ജി പി അഭിജിത്ത്, കെ പി ഒ എ ജില്ലാ സെക്രട്ടറി എ വിജയൻ, എം നാസർ, പി ടി സജിത്ത് എന്നിവർ സംസാരിച്ചു. കെ പി എ ജില്ലാ സെക്രട്ടറി കെ കെ ഗിരീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡൻ്റ് സുധിഷ് വള്ള്യാട് അദ്ധ്യക്ഷനായി. രജീഷ് ചെമ്മേരി നന്ദി പറഞ്ഞു.

കൺവീനറായി എം രഞ്ജിഷ് ജോയിന്‍റ് കൺവീനർമാരായി
പ്രജീഷ് പറമ്പത്ത്, എം ഷനോജ് , ചെയർമാനായി പി ജിതേഷ്
വൈസ് ചെയർമാന്‍മാരായി കെ മജീഷ്, കെ രജനി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post