18 വയസ്സിനു മുകളിലുള്ളവർക്ക് അധിക ഡോസ് കോവിഡ് വാക്സിന്‍ നല്‍കുന്നത് ആലോചനയിൽ

രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം അധിക ഡോസ് കോവിഡ് വാക്സിന്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍.

ലോകത്തിന്റെ പല ഭാഗങ്ങളിലും പുതിയ തരംഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നതും അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതും കണക്കിലെടുത്താണ് ഈ നീക്കം.

ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് നല്‍കിവരുന്നത്. മറ്റ് അസുഖങ്ങളുള്ളവര്‍ എന്ന നിബന്ധന എടുത്തുകളഞ്ഞതിനു ശേഷം 60 വയസ്സു കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും മൂന്നാംഡോസ് നല്‍കുന്നുണ്ട്. 12-14 വയസ്സുകാര്‍ക്കുള്ള വാക്സിനേഷന്‍ ഇക്കഴിഞ്ഞ മാര്‍ച്ച്‌ 16 മുതല്‍ ആരംഭിച്ചിരുന്നു

Post a Comment

Previous Post Next Post