കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ എട്ട് മണിക്കാണ് മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജില്ലോട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി രോഗികള്‍ കിടക്കുന്ന കോണ്‍ക്രീറ്റ് തറ സംബന്ധിച്ച് മൂന്ന് സഹതടവുകാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് യുവതിയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ യുവതിക്ക് മൂക്കിന് പരിക്കേറ്റിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 28നാണ് ജിയറാം ജില്ലോട്ടിനെ തലശേരി പൊലീസ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഭര്‍ത്താവിനെ അന്വേഷിച്ച് കുഞ്ഞുമായി എത്തിയ ജിയറാം ജില്ലോട്ട് തലശേരിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടതോടെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Post a Comment