ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെ അഞ്ച് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന സര്‍വ്വോദയപക്ഷം ഖാദി പ്രത്യേക വിപണനമേളയ്ക്ക് തുടക്കമായി. കോഴിക്കോട് വെച്ചുനടക്കുന്ന ജില്ലാതല ഖാദി പ്രത്യേക വിപണനമേള പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാനറാ ബാങ്ക് എല്‍.ഡി.എം ടി.എം മുരളീധരന്‍ ഖാദി ഉത്പന്നം ഏറ്റുവാങ്ങി. പെരുവയല്‍ ഖാദികേന്ദ്രത്തിന്റെ നവീകരണത്തിന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ലഭ്യമാക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാതല വിപണനമേളയിൽ ഖാദി ഉത്പന്നങ്ങള്‍ 20 മുതല്‍ 30 ശതമാനം വരെ റിബേറ്റില്‍ ലഭ്യമാകും. വടകര, ബാലുശ്ശേരി, കൊയിലാണ്ടി, ചെറുട്ടി റോഡ് എന്നിവിടങ്ങളിലെ നാല് കേന്ദ്രങ്ങളില്‍നിന്നും, നാല് ഏജന്‍സികള്‍, വിവിധ ഖാദിഗ്രാമ സൗഭാഗ്യകളിലും ഖാദി ഉത്പന്നങ്ങള്‍ക്ക് റിബേറ്റ് ലഭിക്കും.
ജില്ലയിലെ 23 നെയ്ത്തു കേന്ദ്രങ്ങളിലും 33 നൂല്‍നൂല്‍പ്പു കേന്ദ്രങ്ങളിലുമായി 800 തൊഴിലാളികളാണ് ജോലിചെയ്യുന്നത്. നിലവില്‍ വസ്ത്രങ്ങള്‍ക്ക് പുറമേ ബെഡ്ഷീറ്റുകളും ജില്ലയിലെ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
ഖാദി ബോര്‍ഡ് അംഗം കെ. ലോഹ്യ അധ്യക്ഷനായ പരിപാടിയിൽ, ജൂനിയര്‍ സൂപ്രണ്ട് വി.വി രാഘവന്‍ ആശംസയര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ പ്രോജക്‌ട് ഓഫീസര്‍ കെ.ഷിബി സ്വാഗതവും കെ. ജിഷ നന്ദിയും പറഞ്ഞു.
Post a Comment