സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഏറെ നിറഞ്ഞു നിന്നത് ആനപ്പടിയിലെ യുവാക്കൾ സ്ഥാപിച്ച ഫ്ളക്സ് ബോർഡാണ്. കല്യാണമുടക്കികൾക്ക് താക്കീത് നൽകുന്ന ഉള്ളടക്കം നിറഞ്ഞതാണ് ഇവർ സ്ഥാപിച്ച ഫ്ളക്സ്ബോർഡ്. ആനപ്പടി ഗ്രാമവാസികളായ ഒരു കൂട്ടം അവിവാഹിതരായ ചെറുപ്പക്കാരാണ് നാട്ടില്‍ ഇത്തരത്തില്‍ ഒരു ഫ്ളക്സ് ബോര്‍ഡ് ഉയര്‍ത്തിയത്.
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കല്യാണം മുടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിട്ട്, യുവാക്കള്‍ സ്ഥാപിച്ച ഫ്ളക്സിന്റെ ദൃശ്യങ്ങള്‍ ആരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്ന് വ്യക്തമല്ല. 'സൂക്ഷിച്ചാൽ ദുഖിക്കേണ്ട' എന്ന അടിക്കുറിപ്പോടെയാണ് ഇത് പ്രചരിക്കുന്നത്. പോസ്റ്റിനു താഴെ യുവാക്കളെ എതിർത്തും പിന്തുണ നൽകിയും ഒട്ടനവധി കമന്റുകളാണ് നിറയുന്നത്.
'കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓര്‍ക്കുക - ആനപ്പടി യുവാക്കള്‍' എന്നാണ് ഫ്ളക്സില്‍ എഴുതിയിരിക്കുന്നത്.
Post a Comment