നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് ട്രെയിലർ ഇറങ്ങി. വീഡിയോ കാണാം


മോഹൻലാൽ ചിത്രം ആറാട്ടിന്റെ ട്രെയിലർ  പുറത്തിറങ്ങി. വ്യത്യസ്ത ഭാവങ്ങളിലാണ് മോഹൻ ലാൽ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. തമാശക്കൊപ്പം മോഹൻ‌ലാൽ ആരാധകരെ ത്രസിപ്പിക്കുന്ന മാസ് രംഗങ്ങളും ട്രെയിലിറിനെ ശ്രദ്ധേയമാക്കുന്നു. 



2022 ഫെബ്രുവരി 10നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ആറാട്ട്'. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ബി ഉണ്ണികൃഷ്ണൻ ആണ് സംവിധാനം.

ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്ന ആറാട്ടില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു ഐ എ എസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

ആറാട്ടില്‍ എ ആര്‍ റഹ്മാനുമുണ്ട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മോഹന്‍ലാലിനൊപ്പം റഹ്മാന്‍ പ്രത്യക്ഷപ്പെടുക. മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഗാനരംഗങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും പറയപ്പെടുന്നു. ചെന്നൈയിലായിരുന്നു ഇതിന്റെ ചിത്രീകരണം. ബി കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.

Post a Comment

Previous Post Next Post