ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​ : പാരിസ്ഥിതികാനുമതി ആവശ്യമില്ല ; സ​ര്‍​വേ പു​രോ​ഗ​മി​ക്കു​ന്നു


ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ സ​ര്‍​വേ പു​രോ​ഗ​മി​ക്കു​ന്നു.അ​ന്തി​മ വി​ശ​ദ പ​ദ്ധ​തി രേ​ഖ (ഡി.​പി.​ആ​ര്‍) പ്ര​കാ​രം ര​ണ്ടു തു​ര​ങ്ക​ങ്ങ​ള്‍​ക്കും നാ​ലു​വ​രി സ​മീ​പ റോ​ഡി​നും പാ​ല​ത്തി​നു​മ​ട​ക്കം 2043.74 കോ​ടി രൂ​പ​യാ​ണ് ചെ​ല​വു​വ​രു​ന്ന​ത്. ഇ​ത് സ​ര്‍​ക്കാ​റി​ന്റെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചു. നേ​ര​ത്തേ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി 658 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.

പ​ദ്ധ​തി​യു​ടെ പാ​രി​സ്ഥി​തി​കാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ കോ​ര്‍​പ​റേ​ഷ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നി​ല​വി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന റോ​ഡും സ​മീ​പ റോ​ഡും ദേ​ശീ​യ​പാ​ത​യോ സം​സ്ഥാ​ന പാ​ത​യോ അ​ല്ലാ​ത്ത​തി​നാ​ല്‍ പാ​രി​സ്ഥി​തി​കാ​ഘാ​ത നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ഏ​ഴ് ഹെ​ക്ട​ര്‍ സ്വ​കാ​ര്യ ഭൂ​മി സം​ബ​ന്ധി​ച്ച്‌ റ​വ​ന്യു വി​ഭാ​ഗം, കൊ​ങ്ക​ണ്‍ റെ​യി​ല്‍​വേ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ന്നി​വ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ വ​ന​ഭൂ​മി സം​ബ​ന്ധി​ച്ച്‌ പ​രി​വേ​ഷ് പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ലി​ന്റോ ജോ​സ​ഫ് എം.​എ​ല്‍.​എ അ​റി​യി​ച്ചു. വയനാട്ടിലേക്ക് തുരങ്കപാത: സര്‍വേ പുരോഗമിക്കുന്നു, പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന്വ​നം വ​കു​പ്പ് അ​നു​മ​തി​യും സ​ര്‍​ക്കാ​റി​ന്റെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചാ​ലു​ട​ന്‍ തു​ര​ങ്ക​നി​ര്‍​മാ​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

Post a Comment

Previous Post Next Post