കി​നാ​ലൂ​രി​ല്‍ എ​യിം​സി​നാ​യി 40 ഏ​ക്ക​ര്‍ ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്

കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​ന​മി​ല്ലെ​ങ്കി​ലും കി​നാ​ലൂ​രി​ല്‍ എ​യിം​സി​നാ​യി 40 ഏ​ക്ക​ര്‍ സ്വകാര്യ ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.കി​നാ​ലൂ​ര്‍, കാ​ന്ത​ലാ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ജ​ന​വാ​സ​മു​ള്ള 40 ഏ​ക്ക​ര്‍ ഭൂ​മി കൂ​ടി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഉത്ത​ര​വ്.കി​നാ​ലൂ​ര്‍ വ്യ​വ​സാ​യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്റെ കാ​റ്റാ​ടി, ചാ​ത്ത​ന്‍ വീ​ട്, കി​ഴ​ക്കെ കുറുമ്പൊ​യി​ല്‍, കാ​ന്ത​ലാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി 160 ഏ​ക്ക​ര്‍ ഭൂ​മി വ്യ​വ​സാ​യ വ​കു​പ്പ് നേ​ര​ത്തെ ത​ന്നെ എ​യിം​സി​നാ​യി വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ അ​ധി​ക​മാ​യി ക​ണ്ടെ​ത്തി​യ 40 ഏ​ക്ക​ര്‍ ഭൂ​മി കൂ​ടി ഏ​റ്റെ​ടു​ക്കാ​നാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടു​ള്ള​ത്. എ​യിം​സ് സ്ഥാ​പി​ക്കാ​നാ​യി 200 ഏ​ക്ക​ര്‍ ഭൂ​മി കൈ​മാ​റു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ത​ന്നെ അ​ധി​ക ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്കാ​ന്‍ ജി​ല്ലാ ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. റ​വ​ന്യൂ വ​കു​പ്പ് സ്ഥ​ല​ത്തി​ന്റെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച്‌ വി​ശ​ദ​മാ​യ സ്കെ​ച്ചും ത​യാ​റാ​ക്കി ന​ല്‍​കി​യി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ല്‍​നി​ന്നും ആ​വ​ശ്യ​മാ​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ നേ​ര​ത്തെ​ത​ന്നെ താ​ലൂ​ക്കു ഓ​ഫി​സി​ലേ​ക്ക് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കി​നാ​ലൂ​ര്‍ വി​ല്ലേ​ജി​ലെ 20 ഏ​ക്ക​ര്‍ ഭൂ​മി​യും കാ​ന്ത​ലാ​ട് വി​ല്ലേ​ജി​ല്‍​നി​ന്ന് 20 ഏ​ക്ക​ര്‍ ഭൂ​മി​യു​മാ​ണ് ഏ​റ്റെ​ടു​ക്കു​ക. ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലു​മാ​യി 25 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്കുമ്പോ​ള്‍ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര​മോ ബ​ദ​ല്‍ സം​വി​ധാ​ന​മോ ഒ​രു​ക്കേ​ണ്ടി​വ​രും. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തെ നി​യോ​ഗി​ക്കേ​ണ്ടി​വ​രും. പ​ഠ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സ്ഥ​ലം അ​ക്വ​യ​ര്‍ ചെ​യ്യാ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. ജി​ല്ലാ ക​ല​ക്ട​ര്‍​ക്കാ​ണ് ചു​മ​ത​ല.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 20ന് ​സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍​ജ് കി​നാ​ലൂ​രി​ലെ നി​ര്‍​ദി​ഷ്ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. മ​ന്ത്രി​യെ ക​ണ്ട നാ​ട്ടു​കാ​ര്‍ എ​യിം​സ് സ്ഥാ​പി​ക്കാ​നാ​യി ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​റി​യി​ച്ചി​രു​ന്നു. എ​യിം​സ് സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഉ​ന്ന​ത പ​ഠ​ന ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കും മി​ക​ച്ച ചി​കി​ത്സ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഭാ​വി​യി​ലെ വി​ക​സ​ന​വും കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് കൂ​ടു​ത​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

2025ഓ​ടെ രാ​ജ്യ​ത്ത് 22 പു​തി​യ എ​യിം​സ് ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പു​തി​യ എ​യിം​സ് പ്ര​ഖ്യാ​പ​ന​മു​ണ്ടെ​ങ്കി​ലും ഏ​റെ​ക്കാ​ല​മാ​യി തു​ട​രു​ന്ന മു​റ​വി​ളി​ക്ക് ഇ​ത്ത​വ​ണ​യെ​ങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കേ​ര​ളം. 


Post a Comment

Previous Post Next Post