കുരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനാട് ഇല്ലിപ്പിലായി മണിച്ചേരിമലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20 ലിറ്റർ ചാരായം, 700 ലിറ്റർ വാഷ്, വാറ്റു ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
ബാലുശ്ശേരി എക്സൈസ് റേഞ്ചു പാർട്ടിയും, കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വ്യാജ ചാരായം പിടിച്ചെടുത്തത്,സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയോര മേഖലയായ, തലയാട്, കല്ലാനോട്, കുരാച്ചുണ്ട്, കുറുമ്പൊയിൽ ഭാഗങ്ങളിലേക്ക് വൻതോതിൽ വ്യാജമദ്യം ഒഴുകുന്നതായി എക്സ്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത്തരം വ്യാജ വാറ്റു കേന്ദ്രങ്ങളിൽ നിന്നാണ് ഇവിടങ്ങളിലേക്കു ചാരായമെത്തുന്നത്.ഇതിനു പിന്നിൽ വൻ സംഘമാണ് പ്രവർത്തിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിലും ശക്തമായ പരിശോധകൾ ഉണ്ടാകുമെന്ന് എക്സ്സൈസ് സംഘം അറിയിച്ചു.
Post a Comment