വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവം ; ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും


കോഴിക്കോട് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവം. പ്രത്യേക സംഘം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ച പരിപാടികൾക്ക് ശേഷമാണു ആറ് പെൺകുട്ടികൾ ചേർന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നു കളഞ്ഞത്.ഇതിൽ രണ്ടുപേരെ ബംഗളൂരിൽ നിന്നും മറ്റുള്ളവരെ മലപ്പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. 

ഈ സംഭവുമായി ബന്ധപ്പെട്ട് പൊലീസ്,ബാലക്ഷേമ സമിതി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ബാലികാ മന്ദിരത്തില്‍ വിശദ പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതെസമയം ബാലികാ മന്ദിരത്തിലെ അധികൃതര്‍ക്ക് സുരക്ഷാ വീഴ്ച സംഭവിച്ചെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം.സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.

Post a Comment

Previous Post Next Post