22കാരനായ ബാബുവിനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടാംജന്‍മമാണ്. ആ രണ്ടാം ജന്‍മത്തിന് കാരണക്കാരായതാകട്ടെ ഇന്ത്യന്‍ സൈന്യവും.
മലമുകളിലെത്തിയ ബാബു സൈനികര്‍ക്ക് സ്നേഹ ചുംബനം നല്‍കിയാണ് തന്‍റെ നന്ദി രേഖപ്പെടുത്തിയത്. സൈനികരുടെ സുരക്ഷിതമായ കരങ്ങളിലായിരുന്നു ബാബു. ആശ്വാസച്ചിരിയോടെ സൈനികരുടെ തോളത്തു തട്ടിയപ്പോള്‍ കണ്ടുനിന്നവര്‍ക്കത് അത് അഭിമാനത്തിന്‍റെ നിമിഷങ്ങളായി.
ഇന്ത്യന്‍ ആര്‍മിക്ക് നന്ദി പറയുന്നതായും ബാബു പറഞ്ഞു. ജയ് വിളികളോടെയാണ് സൈന്യം സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിജയം ആഘോഷിച്ചത്.
Post a Comment