മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്കൂട്ടർ സവാരി നടത്തി കൊയിലാണ്ടി സ്വദേശി ; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

കൊയിലാണ്ടിയിൽ മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്കൂട്ടർ സവാരി നടത്തി യുവാവ്. മുചുകുന്ന് സ്വദേശി ജിത്തു (35) ആണ് വഴിയിൽ കിടന്ന പെരുമ്പാമ്പിനെ പിടിക്കൂടി സ്കൂട്ടറിൽ വച്ച് യാത്ര ചെയ്തത്.

റോഡരികില്‍വച്ച്‌ പിടികൂടിയ പാമ്പിനെ ഇയാള്‍ നാട്ടുകാര്‍ക്ക് മുൻപിൽ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.ജനുവരി 29ന് നടന്ന സംഭവത്തിന്‍റെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. ജിത്തുവിന്‍റെ മൊഴി രേഖപ്പെടുത്തി. ആവശ്യമെങ്കില്‍ സംഭവത്തില്‍ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യുവാവിന് പാമ്പ് പിടുത്തത്തില്‍ വൈദഗ്ധ്യമില്ലെന്നും മദ്യലഹരിയിലാണ് പാമ്പുമായി യാത്ര ചെയ്തതെന്നും വനംവകുപ്പിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. പാമ്പിനെ പിടികൂടി അന്ന് രാത്രി തന്നെ ജിത്തു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. പൊലീസ് പാമ്പിനെ വനംവകുപ്പിന് കൈമാറി. നിരീക്ഷണത്തിന് ശേഷം ജനുവരി ആറിന് തന്നെ പാമ്പിനെ കാട്ടില്‍ തുറന്നു വിടുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post