എൽ ഐ സി സംരക്ഷണ ദിനം കൊയിലാണ്ടിയിൽ ധർണ്ണ സമരം നടത്തി

പൊതുമേഖല സംരക്ഷണത്തിനും എൽ  ഐ സി വില്പനക്കുമെതിരെ കൊയിലാണ്ടി എൽ ഐ സി ഓഫീസിനു മുൻപിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ധർണ്ണസമരം നടത്തി. കേന്ദ്രം ഭരിക്കുന്ന NDA  സർക്കാർ പൊതുമേഖലയെ ഒന്നായി തകർക്കുകയാണ്, ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന LIC പോലും സ്വകാര്യമേഖലയ്ക്ക് തീറെഴുതുകയാണ്, ഇതിനെതിരായി വലിയ പ്രക്ഷോഭങ്ങൾ ഉയർന്നു വരികയാണ് എന്ന് സമരം  ഉദ്‌ഘാടനം ചെയ്തുകൊണ്ട്  AKSTU ജില്ലാ സെക്രട്ടറി കെ പ്രദീപ്   സംസാരിച്ചു. ജോയിൻറ്  കൗൺസിൽ  പ്രസിഡണ്ട് ഡി രഞ്ജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ  AKSTU  സെക്രട്ടറി വിനീഷ് എ  ടി അദ്യക്ഷം വഹിച്ചു. KGOF ജില്ലാ കമ്മറ്റി അംഗം  Dr റീന,    ജോയിൻറ് കൌൺസിൽ സെക്രട്ടറി പിജി രാമചന്ദ്രൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു.AKSTU നേതാവ് സുനിൽകുമാർ കെ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post